pc-jecob
നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്കായി മാർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് ആരംഭിക്കുന്ന കുടുംബ സുരക്ഷാ പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിലാകും. പദ്ധതിയിൽ അംഗമാകുന്ന വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് 25,000 രൂപ വരെ മരണാനന്തര ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണിത്. ഇതോടൊപ്പം നാല് വർഷം കാലാവധിയുള്ള പദ്ധതിയിൽ പ്രതിദിനം 50 വീതം അടയ്ക്കുന്ന അംഗത്തിന് കാലാവധിക്കുശേഷം 70,000 രൂപയും ലഘുനിക്ഷേപ പദ്ധതിയിൽ അംഗങ്ങളായ കുടുംബങ്ങൾക്ക് ലഭിക്കും. മേഖലയിലെ രണ്ടായിരത്തോളം വ്യാപാരികൾ പദ്ധതിയിൽ അംഗങ്ങളാകും. അംഗങ്ങൾ വ്യാപാരസ്ഥാപനം നിറുത്തിയാലും താല്പര്യമുണ്ടെങ്കിൽ കുടുംബ സുരക്ഷാ പദ്ധതിയിൽ തുടരാം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തി മരണപ്പെട്ടാൽ കുടുംബത്തിന് ആശ്വാസമാകുന്ന വിധത്തിൽ സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതി ജില്ലയിലാകെ നടപ്പിലാക്കുമെന്ന് പി.സി. ജേക്കബ് പറഞ്ഞു.

മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, പി.കെ. എസ്‌തോസ്, ടി.വി. സൈമൺ, കെ.ജെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.