 
പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയിട്ടുള്ള ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കാവുംപുറം റോസ് സ്വയം സഹായ സംഘം നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങളായ ജിജി ശെൽവരാജ്,പി.പി അൽഫോൻസ്, തോമസ് പൊട്ടോളി, എൽസി ഔസേഫ്, ബാങ്ക് സെക്രട്ടറി പി.ഡി പീറ്റർ, അംബിക മോഹൻ, ബിജി സെബാസ്റ്റ്യൻ,എന്നിവർ സംസാരിച്ചു.