pj-anil
ചെങ്ങമനാട് സഹകരണ ബാങ്ക് കാർഷിക രംഗത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി വീട്ടുമത്സ്യ കൃഷി ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്ക് കാർഷിക രംഗത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന 'ഗ്രീൻ ചെങ്ങമനാട് പദ്ധതി'യുടെ ഭാഗമായി വീട്ടുമത്സ്യ കൃഷി ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. സി.സി. സജീന്ദ്രൻ, പി.ജെ. അനൂപ്, ഷാജി മല്ലിശേരി, പി.എം.സേവ്യർ എന്നിവർ പങ്കെടുത്തു.
പുതുവാശേരി ചാണേപ്പറമ്പിൽ ചന്ദ്രന്റെ വീട്ടുമുറ്റത്താണ് 500 ചതുരശ്ര അടി സ്ഥലത്ത് കുളം നിർമ്മിച്ച് മീൻ വളർത്തിയത്. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ നൂറുവീടുകളിൽ മത്സ്യകൃഷി ആരംഭിക്കും. കർഷകർക്ക് കുറഞ്ഞ പലിശയിൽ വായ്പയും സാങ്കേതിക സഹായങ്ങളും ബാങ്ക് നൽകും. എല്ലാ വീട്ടിലേക്കും ആവശ്യമുള്ള മത്സ്യം സ്വന്തമായി ഉദ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.