മൂവാറ്റുപുഴ: പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സൈക്കിൾ റാലി നടത്തി. യൂത്ത് കോൺഗ്രസ് വാളകം മണ്ഡലം പ്രസിഡന്റ് എവിൻ എൽദോസ് അദ്ധ്യക്ഷത വഹിച്ചു. കടാതി പാലത്ത് നിന്നും ആരംഭിച്ച് വാളകം കവലയിൽ സമാപിച്ച സൈക്കിൾ റാലി കെ.പി.സി.സി സെക്രട്ടറി കെ.എം സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വൈ ജോളിമോൻ, മെമ്പർമാരായ ബിനോ കെ ചെറിയാൻ, അബ്രഹാം കെ പി, എന്നിവർ സംസാരിച്ചു.