road
നിർമ്മാണം ആരംഭിച്ച മൂവാറ്റുപുഴ-പണ്ടപ്പിള്ളി കൂത്താട്ടുകുളം ലിങ്ക് റോഡ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പണ്ടപ്പിള്ളി കൂത്താട്ടുകുളം ലിങ്ക് റോഡിന്റെ ടാറിംഗിന് തുടക്കമായി. റോഡിലെ ഓടകളുടെയും കലങ്കുകളുടെയും നിർമ്മാണം പൂർത്തിയാക്കി. ഇതോടൊപ്പം റോഡിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുകയും മാറാടി 110കെ.വി.സബ്‌സ്റ്റേഷനിൽ നിന്നും മൂവാറ്റുപുഴയിലേയ്ക്കുള്ള യു.ജി കേബിൾ പദ്ധതിയും പൂർത്തിയാക്കിയാണ് റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാർചെയ്യുന്നത്. സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും (സി.ആർ.എഫ്)16കോടി രൂപ അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ,കൂത്താട്ടുകുളം ലിങ്ക് റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂവാറ്റുപുഴ നഗരസഭയിൽ നിന്നും ആരംഭിച്ച് മാറാടി, ആരക്കുഴ, പാലക്കുഴ, കൂത്താട്ടുകുളം നഗരസഭയിൽ അവസാനിക്കുന്ന 16.5കിലോ മീറ്റർ വരുന്ന റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് ഓടകളും, കലുങ്കുകളും നവീകരിക്കുന്നതിനോടൊപ്പം റോഡിന്റെ ഇരു സൈഡിലും കോൺഗ്രീറ്റിംഗ് നടത്തുകയും ദിശാബോർഡുകളും, റിഫ്‌ളക്ടർ ലൈറ്റുകൾ സ്ഥാപിക്കും.

സി.ആർ.എഫിൽ നിന്ന് 16കോടി രൂപ

പൈപ്പുകൾ മാറ്റുന്നതിന് 2.70കോടി രൂപ

പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചു

റോഡ് നവീകരണത്തിന് മുമ്പായി മൂവാറ്റുപുഴ,പണ്ടപ്പിള്ളി,കൂത്താട്ടുകുളം ലിങ്ക് റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്നതിന് ജലവിഭവ വകുപ്പിൽ നിന്നും 2.20കോടി രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുമടക്കം 2.70കോടി രൂപ മുതൽ മുടക്കി റോഡിലെ പൈപ്പ് ലൈനുകൾ മാറ്റുന്ന നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി.