കൊച്ചി: ഇന്ധന വിലവർദ്ധനക്കെതിരെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് നടത്തിയ ജനകീയ പ്രതിഷേധ സംഗമം ഗാന്ധിയൻ പ്രൊഫ. കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് ജോഷി ജോർജ് ചിത്രരചനയുടെ ഉദ്ഘാടനം നിർവഹിച്ചു. കുസുമൻ നാരായണൻ, സതീശൻ, ബോണിഫസ്, മേരിദാസ് കല്ലൂർ, കെ.ഡി മാർട്ടിൻ, പി.എ പ്രേംബാബു, പി.ജെ ജോബ് തുടങ്ങിയവർ നേതൃത്വം നൽകി.ഐ.എച്ച്.ആർ.എ ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മുതിർന്ന പത്രപ്രവർത്തകൻ ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് ഉദ്ഘാടനം ചെയ്തു. പ്രഫ. പി.ജെ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.