കൂത്താട്ടുകുളം: പാലക്കുഴയിൽ ബി.എം.എസ് പഞ്ചായത്ത് സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളി സംഘം യൂണിറ്റ് പ്രസിഡന്റ് ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയും മേഖല ഇൻചാർജുമായ വി. കെ. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ബി.എം.എസ് മേഖലാ പ്രസിഡന്റ് കെ. രാജു, മേഖല സെക്രട്ടറി സുനീഷ് ഇലഞ്ഞി, മേഖല വൈസ് പ്രസിഡന്റ് പി.സി. അജയഘോഷ്, ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അരുൺ പി. മോഹനൻ, ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാഹുൽ രാധാകൃഷ്ണൻ, ഓട്ടോറിക്ഷ തൊഴിലാളി സംഘം യൂണിറ്റ് സെക്രട്ടറി അജിത് ഗോവിന്ദ്, ബി.എം.എസ് പഞ്ചായത്ത് സമിതി സെക്രട്ടറി ശ്രീജിത്ത് നാരായണൻ,മേഖല വൈസ് പ്രസിഡന്റ് ചന്ദ്രബോസ് മേനോൻ,ബി.ജെ.പി മണ്ഡലം സെക്രട്ടറി അജീഷ് തങ്കപ്പൻ , ഹിന്ദു ഐക്യവേദി മേഖലാ സെക്രട്ടറി പി.എം മനോജ് , ബി.എം.സ് പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.കെ. അഭിലാഷ് എന്നിവർ സംസാരിച്ചു.