 
മൂവാറ്റുപുഴ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയെ വരവേൽക്കുവാൻ മൂവാറ്റുപുഴ ഒരുങ്ങി. മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളുടെ നേതൃത്വത്തിലാണ് സ്വീകരണം.
മണ്ഡലം അതിർത്തിയായ വാളകത്ത് ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3ന് എത്തിചേരുന്ന വിജയ യാത്രയെനൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് വെള്ളൂർകുന്നത്ത് എത്തിക്കും. ഇവിടെ നിന്ന് ഘോഷയാത്രയ്ക്കൊപ്പം തുറന്ന വാഹനത്തിൽ സ്വീകരണ വേദിയിലേക്ക് ആനയിക്കും.
പൊതു സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഷാബു അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി വി.മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ.രാധാകൃഷ്ണൻ, വി.ടി.രമ, പി.ആർ. ശിവശങ്കരൻ, ജില്ല പ്രസിഡന്റ് എസ് .ജയകൃഷ്ണൻ , വൈസ് പ്രസിഡന്റ് പി.ആർ. സജീവൻ, കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ എന്നിവർ പ്രസംഗിക്കും.