മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് ഏപ്രിലിൽ നടത്തുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷകൾക്ക് മുന്നോടിയായി ഉപജില്ലയിൽ പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടുളള പരിശീലനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ ഗൂഗിൾ പ്ലാറ്റ്ഫോം വഴി ഉദ്ഘാടനം ചെയ്തു. ഉപജില്ലയിൽ കഴിഞ്ഞ വർഷം നേടിക മികച്ച വിജയം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 8 വരെ എൽ.എസ്.എസ് പരിശീലനവും 8 മുതൽ 9 വരെ യു.എസ്.എസ് പരിശീലനവും നടക്കും. ക്ലാസുകൾക്ക് ശേഷം തുടർ പ്രവർത്തനങ്ങളും മാതൃകാ പരീക്ഷയും നടക്കും. ആദ്യ ഘട്ടത്തിൽ കേരളത്തിലെ മികച്ച അദ്ധ്യാപകരാണ് ക്ലാസെടുക്കുന്നത്. സ്കോളർഷിപ്പ് നേടുന്ന കുട്ടികൾക്ക് സ്ക്കോളർഷിപ്പ് തുകക്ക് പുറമെ എം.എൽ.എ അവാർഡ്, എ.ഇ.ഒ , എച്ച് എം ഫോറം അവാർഡ് എന്നിവ നൽകും. ഓൺലൈൻ വഴി നടന്ന ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ സീത അദ്ധ്യക്ഷത വഹിച്ചു.ഡയറ്റ് പ്രിൻസിപ്പൽ ടി ശ്രീകുമാരി മുഖ്യപ്രഭാഷണവും നടത്തി. ഡയറ്റ് ലക്ച്ചറർ റെജിൻ ജോർജ് , ബി.പി.സി ആനി ജോർജ് , ജെസി സാബു , എച്ച് എം ഫോറം സെക്രട്ടറി എം.കെ മുഹമ്മദ്,എ.ഇ.ഒ ആർ വിജയ എന്നിവർ സംസാരിച്ചു. കെ എം നൗഫൽ ക്ലാസെടുത്തു.