tony

കൊച്ചി: യുവ ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തിൽ മരിച്ചു. സൗത്ത് കളമശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. പാലം ഇറങ്ങി വരുന്നതിനിടെ ടോണി സഞ്ചരിച്ച സ്‌കൂട്ടർ തെന്നി മറിഞ്ഞ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ടോണിയെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം പൊന്നാരിമംഗലം സ്വദേശിയാണ്. ചെറിയകത്ത് വീട്ടിൽ പരേതനായ ആന്റണിയുടെയും ട്രീസയുടെയും മകനാണ്.
നിരവധി സിനിമകളിൽ അസി. കാമറമാനായി പ്രവർത്തിച്ച ടോണി മോഡലിംഗ് ഫോട്ടോഗ്രഫിയിലും മികവ് തെളിയിച്ചിട്ടുണ്ട്. കാക്ക, ഇക്കാക്ക, കടൽ പറഞ്ഞ കഥ എന്നിവയാണ് റിലീസാകാനുള്ള ചിത്രങ്ങൾ. ആൾകൂട്ടത്തിൽ ഒരുവനാണ് അവസാനമായി റിലീസ് ചെയ്ത ടോണിയുടെ ചിത്രം.