കോതമംഗലം: വടാട്ടുപാറ മീരാൻ സിറ്റിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ അതിസാഹസികമായി വനപാലകർ പിടികൂടി. ഇന്നലെ രാവിലെ 9നാണ് പാമ്പ് അടുക്കളയുടെ ഉത്തരത്തിൽ ഇരിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽ പെടുന്നത്.കോനാട് നിന്നുള്ള പാമ്പ് പിടുത്ത വിദഗ്ദ്‌ധനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ എത്തിയ വനപാലകരാണ് പാമ്പിനെ പിടികൂടിയത്.14 അടി നീളമുള്ള ആൺ രാജവെമ്പാലയ്ക്ക് ഏകദേശം 13 വയസ് പ്രായമുണ്ട്. പിടികൂടിയ പാമ്പിനെ സ്വാഭാവിക ആവാസസ്ഥലത്ത് തുറന്ന് വിടുമെന്ന് വനപാലകർ പറഞ്ഞു.