pp
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സഹകരണ സ്ഥാപനങ്ങൾ പൊതു സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന സേവന മേഖലയിലെ പ്രവർത്തനങ്ങൾ റിസർവ് ബാങ്ക് ഇടപെടലോടെ ഇല്ലാതായേക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂവാറ്റുപുഴ താലൂക്ക് സമ്മേളനം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. താലൂക്ക് പ്രസിഡന്റ് കെ.എ.സണ്ണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി.എൽദോസ് എന്നിവരെ യോഗത്തിൽ ആദരിച്ചു. കെ.സി.ഇ.എഫ് ജില്ല പ്രസിഡന്റ് സാബു പി.വാഴയിൽ വിരമിച്ച ജീവനക്കാരെ ആദരിച്ചു.ജില്ല സെക്രട്ടറി ഡി.മുരളീധരൻ സംഘടനാംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി.പീറ്റർ സംഘടനാ സന്ദേശം നൽകി. താലൂക്ക് സെക്രട്ടറി സിബി പി.സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ബാബു പീറ്റർ, ട്രഷറർ സാജു മാനുവൽ, വനിതാ ഫോറം സംസ്ഥാന ജോയിന്റ് കൺവീനർ ശ്രീജ എസ്.നാഥ്‌ ,ജില്ല ചെയർപേഴ്സൺ ശ്രീജ കെ.മേനോൻ, സർക്കിൾ സഹകരണ യൂണിയനംഗങ്ങളായ എബ്രാഹം തൃക്കളത്തൂർ, ബിജു തങ്കപ്പൻ, മുൻ സംസ്ഥാന സെക്രട്ടറി കെ.ജെ.ജോർജ്, വൈസ് പ്രസിഡന്റ് റ്റി.കെ.ജോസ്, സി.പി.ജോണി,ഡേവിഡ് ചെറിയാൻ, സാജു റ്റി.ജോസ്, മർക്കോസ് ഉലഹന്നാൻ, സനിൽ സജി, കെ.പി.ലിസി, പി.എൽ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.അടുത്ത രണ്ടു വർഷത്തേക്കുള്ള സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തോടനുബന്ധിച്ച് നടത്തി.