ഉദയംപേരൂർ: ശ്രീനാരായണ വിജയ സമാജം 1084-ാം നമ്പർ ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. എം.ഡി. അഭിലാഷിനെ ഉപഹാരം നൽകി ആദരിച്ചു. സി.എ.പരീക്ഷയിൽ ഉന്നത വിജയം നേടിയ ടി.എസ്. ഹരിതക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കണ്ണങ്കേരിൽ എൻഡോവ്‌മെന്റ് ഐശ്വര്യ ബാബുവിന് നൽകി. ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ മാതൃകയ്ക്ക് യോഗം അംഗീകാരം നൽകി. ശാഖാ യോഗം പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, വൈസ് പ്രസിഡന്റ് ജി.എസ് അശോകൻ എന്നിവർ സംസാരിച്ചു.