
കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ പൊതുസമ്മേളന വേദിയിൽ നിരവധി പേർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമൻ ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.റിട്ട. ഹൈക്കോടതി ജസ്റ്റിസുമാരായ പി.എൻ. രവീന്ദ്രൻ, വി. ചിദംബരേഷ്, റിട്ട. അഡ്മിറൽ ബി.ആർ. മേനോൻ, ബി.പി.സി.എൽ റിട്ട. ജനറൽ മാനേജർമാരായ സോമചൂഢൻ, എം. ഗോപിനാഥൻ, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ദൂരദർശൻ ) കെ.എ. മുരളീധരൻ,ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. രവികുമാർ, പബ്ലിക്ക് പോളിസി വിദദ്ധ വിനീത ഹരിഹരൻ, കേരള കോൺഗ്രസ് (ജേക്കബ്ബ്) ജില്ലാ ജനറൽ സെക്രട്ടറി സജോൾ പി.കെ, ഡി.സി.സി അംഗം ഷിജി റോയ്, അനിൽ മാധവൻ, റാണി.കെ (ജനകീയ മുന്നേറ്റം), തിരക്കഥാകൃത്തും ഗാനരചയിതാവുമായ വിനോദ് ചന്ദ്രൻ, ഡോ. ഹറൂൺ (ന്യൂറോ സർജറി ഹെഡ് - മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ) തുടങ്ങി അമ്പതോളം പേരാണ് പുതുതായി ബി.ജെ.പിയിലെത്തിയത്