bm-s
ബിഎംഎസ് ഹെഡ് ലോഡ് ജനറൽ മസ്ദൂർ സംഘം ഏലൂർ ഫാക്ട് യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: ക്ഷേമ ബോർഡുകളുടെ കീഴിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്ക് ഇ.എസ്.ഐ. അനുവദിക്കണമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ ഹെഡ് ലോഡ് ജനറൽ മസ്ദൂർ സംഘം ഏലൂർ ഫാക്ട് യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ.അനിൽകുമാർ, മേഖല സെക്രട്ടറി ഷിബു .കെ .എസ് , സെക്രട്ടറി കെ.കെ ഗോപി , അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ.എസ്.ഷിബു , വൈസ് പ്രസിഡന്റുമാർ മുരളീധരൻ , എം.എം.ബിജു, സെക്രട്ടറി അഭിലാഷ് എ.സി, ജോ. സെക്രട്ടറി പ്രഷോ ഭ് , അജയകുമാർ, ഖജാൻജി കെ.കെ.ഗോപി, വെൽഫെയർ സെക്രട്ടറി അജിത്, കമ്മിറ്റി അംഗം സിജൻ എന്നിവരെ തിരഞ്ഞെടുത്തു.