കൊച്ചി: ദക്ഷിണ റെയിൽവേ കാർമിക് സംഘ് തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളുടെ സംയുക്ത സമ്മേളനം എറണാകുളം ബി.എം.എസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിൽ നടന്നു. ബ്രാഞ്ച് ഉപരി ഭാരവാഹികളുടെ സമ്മേളനം ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. റെയിൽവേയിൽ വരാൻ പോകുന്ന റഫറണ്ടത്തിന്റെ ആസൂത്രണവും ചർച്ചയും നടന്നു. സമാപന സമ്മേളനം ആർ. എസ്. എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി. എം. എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ മഹേഷ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ,ഡി. ആർ. കെ. എസ് സോണൽ ജനറൽ സെക്രട്ടറി രാജേഷ് മുരുകൻ , പ്രസിഡന്റ് ശരവണ രാജ് , ഗോപിനാഥ് ഭട്ട് എന്നിവർ പങ്കെടുത്തു.