പെരുമ്പാവൂർ: കേന്ദ്രം നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങളിലെത്താൻ സംസ്ഥാനത്തും എൻ.ഡി.എ ഭരണം ആവശ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ നടന്ന വിജയ യാത്രയുടെ ഇന്നലത്തെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിൽ തുടർച്ചയായി നടന്ന അഴിമതികളൊന്നും അറിയാത്ത മുഖ്യമന്ത്രിക്ക് പകരം ഒരു ഛായാചിത്രത്തിന്റെ ആവശ്യമേയുള്ളൂ. സദാചാരവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ യു.ഡി.എഫിനെ മാറ്റി പിണറായിയെ പ്രതിഷ്ഠിച്ചത് ജനങ്ങൾക്ക് തിരിച്ചടിയായി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെയാണ് ഈ സർക്കാരിന്റെ ഭരണവും.
മതേതരത്വം വളർത്തിയത് മോദി: തുഷാർ വെള്ളാപ്പള്ളി
ഇരുമുന്നണികളും തീവ്രവാദം വളർത്തിയപ്പോൾ നരേന്ദ്ര മോദി മതേതരത്വം വളർത്തിയെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടതും വലതും പുതുതായി വന്ന വ്യവസായങ്ങളെ ആട്ടിയോടിച്ചത് മൂലം വൻവികസന മുരടിപ്പാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് പി.അനിൽകുമർ അദ്ധ്യക്ഷത വഹിച്ചു. ദേശീയനിർവാഹകസമിതിയം സി.കെ.പത്മനാഭൻ, വി.വി.രാജൻ, സി.കൃഷ്ണകുമാർ,എ.എൻ.രാധാകൃഷ്ണൻ, ഡോ.പ്രമീളദേവി, എസ്.ജയകൃഷ്ണൻ, രേണുസുരേഷ്, പി.എം.വേലായുധൻ, എം.കെ.കുഞ്ഞോൽ, അഡ്വ.സുധീർ, വി.ടി.രമ, അഡ്വ.ടി.പി.സിന്ധുമോൾ, ഏ.ബി.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.