secretariat

സർക്കാർ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജീവനക്കാർക്ക് വലിയ നേട്ടമാണ്. സർവീസും ജോലി ചെയ്യുന്ന തസ്തികയും അനുസരിച്ച് ശമ്പളം കൂടിക്കൊണ്ടേയിരിക്കുകയും ചെയ്യും. ജീവനക്കാരുടെ ശമ്പളം സാധാരണക്കാരായ ജനങ്ങൾ നൽകുന്ന നികുതിയാണെന്നറിയാമല്ലോ. അതുകൊണ്ട് സാധാരണക്കാരായ ജനങ്ങൾ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലെത്തുമ്പോൾ അവരോട് അല്പം കനിവു കാണിക്കണം. സർക്കാർ ഓഫീസുകളിലെ പത്തു ശതമാനത്തിൽ താഴെവരുന്ന ജീവനക്കാർ ആത്മാർത്ഥമായി പണിയെടുക്കുന്നതു കൊണ്ടാണ് ഈ നാട് ഇങ്ങനെയെങ്കിലും പോകുന്നത്. ബാക്കി 90 ശതമാനം ജീവനക്കാർ ഇക്കാര്യം ഓർക്കുന്നതു നന്നായിരിക്കും.

എ.കെ.അനിൽകുമാർ,

നെയ്യാറ്റിൻകര