
തിരുവനന്തപുരം: സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന ക്ലാസുകൾ നടത്തുന്നതിന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ' ഡിസ്ട്രിക് ട്രെയിനിംഗ് സെന്ററിന്റെ ' ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 2018-19ലെ സ്റ്റേറ്റ് പ്ലാൻ ഫണ്ട് സ്‌കീം പ്രകാരമാണ് രണ്ട് നിലകളിലായി 5265 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണത്തിലുള്ള കെട്ടിടം നിർമ്മിച്ചത്. പ്രമുഖ വാസ്‌തുശില്പി ഡോ.ജി. ശങ്കറിന്റെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് രൂപകല്പനയും നിർമ്മാണവും മേൽനോട്ടവും നിർവഹിച്ചത്. കേരളീയ വാസ്‌തു ശില്പ മാതൃകയിലാണ് ട്രെയിനിംഗ് സെന്റർ കെട്ടിടം ഒരുക്കിയതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഡോ. ദിവ്യ വി ഗോപിനാഥ് അറിയിച്ചു.