
 പ്രാക്ടിക്കൽ
ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 9 മുതലും , നാലാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതലും അതത് കേന്ദ്രങ്ങളിൽ നടത്തപ്പെടും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ (കോർ- ബയോകെമിസ്ട്രി) ഫെബ്രുവരി 8 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ പ്രോഗ്രാമിംഗ് ലാബ് കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി കോളേജ് ഒഫ് എഞ്ചിനീയറിംഗിൽ ഫെബ്രുവരി 09 നു നടത്തുന്നു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
 പരീക്ഷഫലം
2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (എസ്.ഡി.ഇ, 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. സെപ്തംബറിൽ നടത്തിയ രണ്ടാം വർഷ ബി.എ അഫ്സൽ -ഉൽ-ഉലമ (ആന്വൽ സ്‌കീം) പാർട്ട് - 1 പരീക്ഷകളുടെ ഫലവും കരട് മാർക്ക് ലിസ്റ്റും വെബ്‌സൈറ്റിൽ ലഭ്യമാണ്. ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
 ഓൺലൈൻ മസ്റ്ററിംഗ്
കേരള സർവകലാശാലയിലെ പെൻഷൻകാർക്കും, ഫാമിലി പെൻഷൻകാർക്കും ജീവൻ പ്രമാൺ പോർട്ടൽ വഴി, ഓൺലൈനായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. അക്ഷയകേന്ദ്രം/പോസ്റ്റോഫീസ്/ജനസേവനകേന്ദ്രം എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്. അതിനായി പെൻഷണറുടെ പി.പി.ഒ.നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗ് നമ്പർ എന്നിവയുടെ രേഖകൾ ഒപ്പം കരുതേതാണ്. വിശദവിവരങ്ങൾക്ക് - 0471 2386297.
 ഒന്നാം വർഷ ബിരുദം സ്‌പോട്ട് അലോട്ട്‌മെന്റ്
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി/ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് 3നും ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് നാലിനുമാണ്.
ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലും, കൊല്ലം എസ്.എൻ കോളേജിലും ആലപ്പുഴ എസ്.ഡി കോളേജിലുമാണ് അലോട്ട്‌മെന്റ് നടത്തുന്നത്. വിശദവിവരങ്ങൾക്ക് https://keralauniversity.ac.in//press-release
 ബി.എഡ് പ്രവേശനം സ്‌പോട്ട് അലോട്ട്‌മെന്റ്
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളിൽ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് കൊല്ലം, എസ് എൻ കോളേജജിൽ ഫെബ്രുവരി 05-ാം തീയതിയിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. സ്‌പോട്ട് അലോട്ട്‌മെന്റ് രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിർബന്ധമായും കൊണ്ടുവരണം.ഒഴിവുകളുടെ വിവരം വെബ് സൈറ്റിൽ.