
ഓയൂർ:വെളിയത്ത് പ്ളസ് വൺ വിദ്യാർത്ഥിനിയെ സംഘംചേർന്ന് പീഡിപ്പിച്ച കേസിൽ മൂന്ന് പേരെകൂടി പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 
വർക്കല ,വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേലെവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ, അഹമ്മദ്ഷാ(21) എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 
കഴിഞ്ഞ ദിവസം നല്ലിലസ്വദേശിയായ ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21) പഴങ്ങാലം സ്വദേശി റഫീഖ് (22), നെടുമ്പന, മുട്ടക്കാവ് സ്വദേശി അഭിജിത് (21) എന്നിവരെ അറസ്റ്റ് ചെയ്തിതിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കുണ്ടറയിൽ നിന്ന് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി വർക്കലയിലെ ആളൊഴിഞ്ഞ വീട്ടിലും ബാർബർ ഷോപ്പിലും വച്ചാണ് മൂവരും ചേർന്ന് പീഡിപ്പിച്ചത് .പ്ലസ് വൺ വിദ്യാർത്ഥിനിയായപെൺകുട്ടിയെ കാണാനില്ല എന്ന് രക്ഷകർത്താക്കൾ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കൊല്ലം ചൈൽഡ് ലൈനിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇനിയും കൂടുതൽ പേർ ഉണ്ടെന്നും ഇവരെകുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൂയപ്പള്ളി എസ്.ഐ.വിനോദ് ചന്ദ്രൻ പറഞ്ഞു.
പൂയപ്പള്ളി എസ്.ഐ.വിനോദ് ചന്ദ്രൻ, എസ്.ഐ.രാജൻ ബാബു, എ.എസ്.ഐ.മാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.