ss

തിരുവനന്തപുരം: വഞ്ചിയൂർ ശ്രീചിത്രാ ഹോമിലെ അന്തേവാസിയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശിനി കല്പനയെ 2016 ജൂൺ മാസം മുതൽ കാണാനില്ലെന്ന കേസിൽ പുനരന്വേഷണം നടത്താനൊരുങ്ങി പൊലീസ്. കാണാതാകുമ്പോൾ 15 വയസായിരുന്നു കുട്ടിക്ക്. ആന്ധ്രാപ്രദേശിലെ കായംപേട്ട ബ്രഹ്മപട്ട് എസ്.സി കോളനിയിൽ നിന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അലഞ്ഞുതിരിഞ്ഞ കുട്ടിയെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കണ്ടെത്തി ചൈൽഡ് ലൈൻ പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു.

ഇവർ പെൺകുട്ടിയെക്കുറിച്ചുളള വിവരങ്ങൾ ആന്ധ്രാപ്രദേശ് ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും ബന്ധുക്കളാരും എത്താത്തതിനെ തുടർന്ന് ശ്രീചിത്രാഹോമിൽ പാർപ്പിച്ചു. 2016 ജൂൺ 26 ന് രാവിലെ 8 മണിയോടെ ഇവിടെനിന്ന് പുറത്തുപോയ പെൺകുട്ടിയെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഉദ്ദേശം 5 അടി പൊക്കവും മെലിഞ്ഞ ശരീരവുമുള്ള കുട്ടി കാണാതാകുമ്പോൾ ഗോൾഡൺ കളർ ചുരിദാറാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ : വഞ്ചിയൂർ ഐ.എസ്.എച്ച്.ഒ : 9497987007,വഞ്ചിയൂർ സബ് ഇൻസ്‌പെക്ടർ : 9497980031,വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ : 04712461129.