
അടിമാലി: ബോഡിമെട്ട് ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് പേരിൽനിന്നായി മുപ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.രണ്ട് വ്യത്യസ്ഥ പരിശോധനയിൽ ചിന്നക്കനാൽ സൂര്യനെല്ലി എസ്റ്റേറ്റ് 6 മുറിലയത്തിൽ താമസിക്കുന്ന അജിത് കുമാർ (26), തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ജിനേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പ്വ1ൽ പതിനഞ്ച് ഗ്രം വീയം കഞ്ചാവുണ്ടായിരുന്നു. പരിശോധനയിൽ ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സന്തോഷ് കുമാർ, പ്രിവന്റ്രീവ് ഓഫീസർമാരായ കെ.എൻ.രാജൻ, കെ. .എസ്.അസീസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.ഷനേജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. സി ജോജി, അരുൺ രാജ്, എം.എസ്. അരുൺ, എം.ആർ.രതീഷ് കുമാർ, ലിജോ ജോസഫ് എന്നിവരും പങ്കെടുത്തു.