
തിരുവനന്തപുരം: ഡോ. പല്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ അനുവദിച്ച പൊളിറ്റിക്കൽ സയൻസിലേക്കും മറ്റു ബിരുദ വിഷയങ്ങളായ ജിയോളജി, ഇംഗ്ലീഷ്, ബി.കോം, ജേർണലിസം എന്നിവയിലേക്കും മാനേജ്‌മെന്റ് ക്വോട്ടയിൽ സീറ്റുകൾ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിശ്ചയിച്ച ഫീസുകൾ മാത്രം. പ്രവേശനത്തിനായി 8ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ : 8086704465, 7356803999.
ഐ.ടി.ഐ പ്രവേശനം 15 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ/സ്വകാര്യ ഐ.ടി.ഐകളിലെയും പ്രവേശന തിയതി 15 വരെ നീട്ടി. സീറ്റുകളുടെ ലഭ്യത, ഫീസ്, അപേക്ഷ നൽകുന്ന രീതി തുടങ്ങിയ വിവരങ്ങൾ അതത് ഐ.ടി.ഐകളിൽ ലഭിക്കും.