
ബിരുദാനന്തര ബിരുദ പ്രവേശനം: എസ്.സി/ എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റ്
ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി/ഐ.എച്ച്.ആർ.ഡി.കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള എസ്.സി/ എസ്.ടി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് കാര്യവട്ടത്തുളള യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിൽ 8 ന് നടത്തും.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10 ന് ഹാജരായി റിപ്പോർട്ട് ചെയ്യണം. വിവിധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ
ബി.കോം. (2a) കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (339) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 തീയതികളിൽ നടത്തും.
അഭിമുഖം നടത്തും
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ തസ്തികയ്ക്ക് 10 നും വ്യാവസായിക വാണിജ്യ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയ്ക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് എൻജിനിയർ തസ്തികയ്ക്ക് 11 നും കേരള സിറാമിക്സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) തസ്തികയ്ക്ക് 15, 16, 17, 18 തീയതികളിലും പി.എസ്.സി അഭിമുഖം നടത്തും
പ്രമാണപരിശോധന രാവിലെ 8.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സിയിലെ ജി.ആർ. 8 സെക്ഷനുമായി ബന്ധപ്പെടണം