
തിരുവനന്തപുരം: ദീർഘകാലം സി.എം.പി ജില്ലാ സെക്രട്ടറിയും പ്രമുഖ സഹകാരിയുമായിരുന്ന പേയാട് പൂളളീയൂർകോണം ഭജനമഠം റോഡ് ജ്യോതിസിലെ ആർ. രാമചന്ദ്രൻ നായർ (81) നിര്യാതനായി. കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ശേഷം വിവിധ സഹകരണ ബാങ്കുകളുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സംസ്ഥാന സഹകരണ യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ :പരേതയായ എ .ലക്ഷ്മി .മക്കൾ: എൽ.ആർ.ജ്യോതി (ആരോഗ്യ വകുപ്പ്), എൽ.ആർ.ഷാജി ( പ്രസാധകൻ മലയാളം മാസിക). മരുമക്കൾ: എൻ. വിജയകുമാർ ,രാധിക വിശ്വനാഥൻ. സഞ്ചയനം: ഞായർ രാവിലെ 8.30ന്.