
വർക്കല: വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നൂറോളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ട ഓട്ടോ ജയൻ എന്ന ചിറയിൻകീഴ് ശാർക്കര ഇലഞ്ഞിക്കോട് വീട്ടിൽ ജയനെ (40 ) വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ ദിവസം രാവിലെ ചിറയിൻകീഴ് പണ്ടകശാലയിൽ നിന്നുമാണ് ജയനെ പിടികൂടിയത്. ഫെബ്രുവരി 6ന് വർക്കല വെന്നികോട് സ്വദേശിയായ ശങ്കർ എന്നയാളെ തട്ടിക്കൊണ്ടുപോയി 4.5 ലക്ഷം രൂപ കവർന്ന ഒമ്പതംഗ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം വർക്കല എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐമാരായ ജ്യോതിഷ്, മനീഷ്, ബിജു ഹക്ക്, സി.പി.ഒമാരായ സുരാജ്, അനൂപ്, ഷിജു, സുനിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.