
തിരുവനന്തപുരം:ഭാരത് ഭവന്റെ വിവർത്തനത്തിനുള്ള പ്രഥമ സമഗ്രസംഭാവനാ പുരസ്‌കാരം പ്രൊഫ. പി. മാധവൻപിള്ളയ്ക്കും വിവർത്തനരത്ന പുരസ്‌കാരം കഥാകാരി കെ.ആർ. മല്ലികയ്ക്കും നൽകുമെന്ന് ജൂറി കമ്മിറ്റി അംഗങ്ങളായ പ്രമോദ് പയ്യന്നൂർ, പ്രൊഫ. എ.ജി ഒലീന , ഡോ. ടി.കെ സന്തോഷ് കുമാർ, കെ.എം. അജീർകുട്ടി, റോബിൻ സേവ്യർ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
30,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് സമഗ്രസംഭാവനാ പുരസ്ക്കാരം. രബീന്ദ്രനാഥ ടാഗോറിന്റെ നൌകാ ദൂബിയെന്ന നോവലിന്റെ വിവർത്തനമായ 'ബോട്ടപകടം എന്ന കൃതിയാണ് മല്ലികയ്ക്ക് പുരസ്ക്കാരം നേടികൊടുത്തത്. 25,001/ രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. യയാതി, പ്രഥമ പ്രതിശ്രുതി, തമസ്സ്, മുത്യുഞ്ജയ് തുടങ്ങിയവയുൾപ്പെടെ ഇരുപത്തഞ്ചിലധികം വിവർത്തനകൃതികളുടെ കർത്താവാണ് പ്രൊഫ. പി. മാധവൻപിള്ള. നിരവധി മലയാള കൃതികൾ ഹിന്ദിയിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്.