
തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് ചേരും. സി.പി.ഐയുമായി ജില്ലയിൽ സീറ്റ് ധാരണയായിക്കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ പാർട്ടിയുടെ സിറ്റിംഗ് എം.എൽ.എമാരിൽ എല്ലാവർക്കും മിക്കവാറും ഇളവിന് സാദ്ധ്യതയേറിയിട്ടുണ്ട്. സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ രണ്ടു ടേം പൂർത്തിയാക്കിയ ബി. സത്യനും അനിവാര്യമെന്നു കണ്ട് ഇളവ് അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ഏകദേശ ധാരണയാകും. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ച തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാനും നീക്കമുണ്ട്. ഏറ്റെടുത്താൽ പാർട്ടി ചാല ഏരിയാ സെക്രട്ടറി അഡ്വ.എസ്.എ. സുന്ദറിന്റേതടക്കമുള്ള പേരുകളാണ് പരിഗണനയിൽ.