
നാഗർകോവിൽ : പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പുതുക്കോട്ട, ആലകുടി,നെടുവാസൽ സ്വദേശി ഭരതജ്യോതിയുടെ മകൻ ശിവയാണ് (21) അറസ്റ്റിലായത്.
സംഭവം ഇങ്ങനെ: ശിവ ഇൻസ്റ്റാഗ്രാം വഴി കളിയിക്കാവിളക്കടുത്ത് തയാൽമൂട്ടിലുള്ള 17 കാരിയുമായി പരിചയപ്പെടുകയും ശേഷം അത് പ്രണയമാവുകയും ചെയ്തു. ഒരാഴ്ചക്ക് മുന്നേ ശിവ മാർത്താണ്ഡത്തെ ലോഡ്ജിൽ വച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനി ഈ വിവരം വീട്ടിൽ അറിയിച്ചു. തുടർന്ന് മാർത്താണ്ഡം മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ എസ്. ഐ മഹേശ്വരരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രതിയെ പുതുക്കോട്ടയിൽ ചെന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.