
 പഞ്ചായത്തുകളുടെ അനിവാര്യ ചുമതലകളിൽ ഒന്നാമത്തേത് കെട്ടിടനിർമ്മാണം നിയന്ത്രിക്കണം എന്നതും രണ്ടാമത്തേത്പൊതുസ്ഥലങ്ങൾ കൈയേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കണം എന്നതുമാണ്. പുതിയ കെട്ടിട നിർമ്മാണ നിയമം ഭേദഗതി ഓർഡിനൻസ് നിയമമാകുന്നതോടുകൂടി ഈ അധികാരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നഷ്ടമാകും. കൂടാതെ അപേക്ഷ കിട്ടി മുപ്പത് ദിവസത്തിനകം കെട്ടിടം നിർമ്മിക്കാനുള്ള അനുമതി സംബന്ധിച്ച വിവരം സെക്രട്ടറി രേഖാമൂലം അപേക്ഷകനെ അറിയിച്ചില്ലെങ്കിൽ പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 235 കെ അനുസരിച്ച്കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോഴുള്ള അധികാരവും നഷ്ടപ്പെടും. നിലവിലുള്ള നിയമത്തിലും പ്ളാൻ തയ്യാറാക്കുന്ന ആർക്കിടെക്ട്, എൻജിനിയർ എന്നിവർക്ക് ഉത്തരവാദിത്വമുണ്ട്. കർശനമായ നിയമങ്ങൾ ഉണ്ടായിട്ടുപോലും 'മരട്" നാം കണ്ടതാണ്. വെളുക്കാൻ തേച്ചത് പാണ്ടായില്ലെങ്കിൽ നല്ലത്.
ആർ. ചന്ദ്രമോഹൻ, തിരുവനന്തപുരം
ഇലക്ഷൻ ഒന്നു മതി... പക്ഷേ
'നമ്മുടെ പഴേ സ്കൂളേ അല്ല..." എന്നു രണ്ടു കുരുന്നുകളിൽ ഒന്നു പറഞ്ഞു കഴിയുമ്പോൾ 'സംസ്ഥാന സർക്കാർ ഇനിയും മുന്നോട്ട്..." എന്ന അറിയിപ്പ് സർക്കാർ വക പരസ്യത്തിൽ കേൾക്കാം...!
ഇറങ്ങിപ്പോകാറാവുമ്പോൾ മാത്രമാണ് കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾ മുന്നോട്ടെന്നു പറഞ്ഞ് അനങ്ങാൻ തുടങ്ങുന്നതെങ്കിൽ ഭരണകാലം ഒരു വർഷം ആകുന്നതാവും ജനക്ഷേ മത്തിനു നല്ലത്...!!!
ജോസ് കെ. തോമസ്, 
കുളനട, പന്തളം...