dd

തിരുവനന്തപുരം: വനിതാ എക്സിക്യൂട്ടീവ് എൻജിനിയറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സാബു.ആറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
വനിതാ എക്സിക്യൂട്ടീവ് എൻജിനീയറുടെ സ്വന്തം ഓഫീസിലെ കാബിനിൽ അതിക്രമിച്ചു കയറി ആക്രോശിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി.
പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതും സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനവുമാണ് ഉണ്ടായതെന്നു പ്രഥമദൃഷ്ട്യാ ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി സുധാകരൻ വ്യക്തമാക്കി.