
കോതമംഗലം: കോതമംഗലം ടൗണിൽ ഒരിടവേളയ്ക്ക് ശേഷം മോഷണ പരമ്പരയാണ് ഇന്നലെ വെളുപ്പിന് നടന്നത്. നഗരമദ്ധ്യത്തിലെ കോളേജ് റോഡിലെ സെൽസ്പോട്ട് മൊബൈൽ, സുപ്രീംഗോൾഡ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ പരാതിപ്പെട്ടു. ടൗണിൽ അടിയന്തരമായി തെരുവ് വിളക്കുകൾ പുന:സ്ഥാപിക്കണമെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കേരള വ്യാപാരി വ്യവസായി സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് കെ.എ. കുര്യാക്കോസ്, സെക്രട്ടറി പി.എച്ച്. ഷിയാസ്, പി.എസ്. സന്തോഷ്, ജോഷി അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.