കൊച്ചി: തുടർച്ചയായ ഒമ്പതാം ദിനവും ഇന്നലെ ഇന്ധനവില കൂടി. തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 25 പൈസ വർദ്ധിച്ച് ലിറ്ററിന് 91.42 രൂപയും ഡീസലിന് 26 പൈസ വർദ്ധിച്ച് 85.93 രൂപയുമായി.
രാജ്യത്ത് ആദ്യമായി പെട്രോളിന് ഇന്നലെ 100 രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഇന്നലെ പെട്രോൾ വില ലിറ്ററിന് 100.13 രൂപയായിരുന്നു. ഡീസലിന് 92.13 രൂപയും.