akkulam

തിരുവനന്തപുരം : ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ രണ്ടാംഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 9.34 കോടി രൂപ ചെലവിട്ടുള്ള ടൂറിസം വില്ലേജിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ ശിലാസ്ഥാപനവുമാണ് മന്ത്രി നിർവഹിച്ചത്. ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി. എം.ഡി. കൃഷ്ണ തേജ മൈലവരപ്പ്, ടൂറിസം ജോയിന്റ് ഡയറക്ടർ കെ.രാജ്കുമാർ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര എൽ.എസ്, കൗൺസിലർ സുരേഷ്‌കുമാർ എസ്. ബി.ശശികുമാർ എന്നിവർ പങ്കെടുത്തു.