ss

തിരുവനന്തപുരം: സഹ.സംഘങ്ങളുടെ അക്കൗണ്ടിംഗ് സമ്പ്രദായം ഏകീകൃതവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ സംവിധാനം വേണമെന്ന് ഓഡിറ്റ് മാന്വൽ പരിഷ്കരണ സമിതിയുടെ ശുപാർശ.

പരിഷ്‌ക്കരിച്ച മാന്വലിന്റെ മൂന്നാം ഭാഗം സഹ. വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സമർപ്പിച്ചു. 1983ൽ ഓഡിറ്റ് മാന്വൽ പ്രസിദ്ധീകരിച്ചശേഷം ആദ്യമായാണ് പരിഷ്‌ക്കരിക്കുന്നത്.
റിട്ടയേർഡ് അഡിഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പ് ചെയർമാനായ ഏഴംഗ സമിതിയ്ക്കായിരുന്നു ചുമതല.


 പ്രധാന നിർദ്ദേശങ്ങൾ


* കമ്പ്യൂട്ടർവൽക്കൃത സഹകരണ ബാങ്കുകളിൽ ഓഡിറ്റർമാർക്ക് സമഗ്രപരിശീലനം.
*കമ്പ്യൂട്ടർവൽക്കരിച്ച സഹ.സ്ഥാപനങ്ങളിൽ ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ്
* ക്രമക്കേടുകൾ തടയാൻ ഫോറൻസിക് ഓഡിറ്റ്
* പ്രവർത്തനസ്വഭാവമനുസരിച്ച് ഓഡിറ്റ് ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കണം.
*പണാപഹരണം, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട തുടർനടപടികളിൽ വ്യക്തത വരുത്തണം
*വാർഷിക സ്റ്റോക്ക് പരിശോധനയ്ക്ക് ചട്ടങ്ങൾ രൂപീകരിക്കണം
*ചിട്ടി/ എം.ഡി.എസ്/ എം.ബി.എസ് എന്നിവയുടെ അക്കൗണ്ടിംഗിൽ ഏകീകൃത രീതി വേണം