ec

തിരുവനന്തപുരം: ഭൂമിയുടെ മാപ്പ് ഉടമകൾക്ക് ഓൺലൈനായി കാണാൻ സൗകര്യമൊരുങ്ങുന്നു. ഭൂരേഖാ പരിപാലനം ഓൺലൈൻ സംവിധാനത്തിലാക്കുകന്നതിനുള്ള ഇ മാപ്പ് എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഭൂപരിപാലനത്തിന് കാലത്തിനനുസൃതമായ ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തന്നതിന് നൂതന ജിയോ സ്‌പേഷ്യൽ സാങ്കേതിക വിദ്യയായ സി.ഒ.ആർ.എസ് സ്ഥാപിക്കും. 28 സി.ഒ.ആർ സ്റ്റേഷനുകൾ സ്ഥാപിക്കുകയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും. http://emaps.kerala.gov.in/ എന്ന പോർട്ടൽ മുഖേന പൊതുജനങ്ങൾക്ക് പോക്ക് വരവ് നടപടികൾ പൂർത്തിയാകുന്നതോടൊപ്പം ഭൂമിയുടെ മാപ്പ് കൂടി ഉടമകൾക്ക് ലഭിക്കും. റീസർവേ പ്രവർത്തനങ്ങളുടെ ഭാഗമായി മാപ്പുകൾ ഓൺലൈൻ മുഖേന കാണാം. റീസർവേ സംബന്ധിച്ച പരാതികളും, ഭൂപരിപാലനവുമായി ബന്ധപ്പെട്ട അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ വില്ലേജിലും, കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജിലുമാണ് ഇത് നടപ്പിലാക്കുക. രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടെയും മാപ്പുകൾ ഓൺലൈനായി ഭൂവുടമകൾക്ക് ലഭ്യമാക്കും.
നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും റീ സർവേ സമയബന്ധിതമായി പൂർത്തിയാക്കും.