
 തിരുവനന്തപുരം:കേരളസർവകലാശാല മുൻ പ്രൊ-വൈസ് ചാൻസലറും ചിന്തകനുമായിരുന്ന ഡോ.എൻ.എ.കരിമിന്റെ ഓർമ്മയ്ക്കായി ഡോ.എൻ.എ കരിം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കവിയും പത്രപ്രവർത്തകനുമായ പ്രഭാവർമ്മ അർഹനായി. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 26 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ.എൻ.എ കരിമിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ്.
മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, ഫൗണ്ടേഷൻ പ്രസിഡന്റ് ഇ.എം.നജീബ്, ഡോ.എ.ജമീലാബീഗം എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ നിർണ്ണയിച്ചതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. കായംകുളം യൂനുസ് അറിയിച്ചു.