
തിരുവനന്തപുരം: കഴിഞ്ഞ 5 വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ മേഖലയിൽ സമഗ്രപുരോഗതിയുണ്ടായതെന്ന് മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പട്ടികജാതി പട്ടികവർഗ കുട്ടികൾക്ക് വീടിനോട് ചേർന്ന് 22,035 പഠനമുറികൾ അനുവദിച്ചു. ഇതിൽ 13,922 എണ്ണം പൂർത്തിയായി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ കുടിശ്ശിക ഉണ്ടായിരുന്ന 189 കോടി രൂപ കൊടുത്തു.
അഭിഭാഷക ക്ഷേമനിധി ആക്ട് ഭേദഗതി ചെയ്ത് വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയാക്കി. അയ്യായിരം രൂപയായിരുന്ന ചികിത്സാ സഹായം ഒരു ലക്ഷമാക്കിയെന്നും മന്ത്രി പറഞ്ഞു.