tariq

അരുവിപ്പുറം: കേരളത്തിന്റെ ചാർജ്ജുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാൾ എക്സ് എം.പി എന്നിവർ അരുവിപ്പുറം ക്ഷേത്രവും മഠവും സന്ദർശിച്ചു. കഴിഞ്ഞദിവസം മഠത്തിലെത്തിയ ഇരുവരും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും അരുവിപ്പുറം ക്ഷേത്ര ദർശനവും നടത്തി. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, അരുവിപ്പുറം പ്രചാരസഭ ചീഫ് കോഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.