
അടിമാലി: അർദ്ധ സഹോദരന്റെ പ്രായപൂർത്തിയാകത്ത മകളെ അരുംകൊല ചെയ്തത് പ്രേമ നൈരാശ്യത്തിൽ നിന്ന്. കഴിഞ്ഞ മൂന്നു വർഷമായി അരുൺ തന്റെ അർദ്ധ സഹോദരനായ രാജേഷിന്റെ പ്ലസ് ടു വിദ്യാർത്ഥിനിയുമായി അടുപ്പത്തിലായിരുന്നു.ഇവർ തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞതി നെ തുടർന്ന് രേഷ്മ ബന്ധത്തിൽ നിന്നും പിന്മാറി. ഇത് അരുണിന് രേഷ്മയോട് വൈരാഗ്യത്തിന് കാരണമായി.അരുൺ രേഷ്മയെ സാമ്പത്തികമായും സഹായിക്കാറുള്ളതായി അരുൺ എഴുതിയ 10 പേജുള്ള കത്തിൽ പറഞ്ഞിരുന്നു.സംഭവ ദിവസം വൈകിട്ട് 4.30 യോടെ ബൈസൺവാലിയിൽ നിന്നും ബസ്സിൽ വള്ളക്കടവ് ജംഗഷനിൽ ഇറങ്ങി രണ്ട് കലോമീറ്ററോളം നടന്നാണ് വീട്ടിൽ എത്തുക. സ്വകാര്യ റസോർട്ടിലെ ജീവനക്കാരിയായ മാതാവും കൂടി ഒന്നിച്ചാണ് വീട്ടലേയ്ക്ക് പോവുക.എന്നാൽ സ്കൂൾ വീട്ട് വരുന്ന സമയം കഴിഞ്ഞിട്ടും വരാത്തതിനെ തുടർന്ന് വെള്ളത്തൂവൽ പൊലീസിലും നാട്ടുകാരേയും വിവരം അറിയിച്ച് രേഷ്മയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നടത്തുകയുണ്ടായി.തുടർന്ന് രാത്രി 9 മണയോടെ റോഡിന് സമീപമുള്ള കുറ്റിക്കാട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ രേഷ്മയെകണ്ടെത്തുകയായിരുന്നു.തുടർന്ന് നാട്ടുകാരുടെയും പൊലീസന്റേയും കണ്ണിൽ പ്പെടാതെ രക്ഷപെടാൻ കഴിയാതെ നാലു ദിവസത്തിനു ശേഷം അരുൺ തൂങ്ങി മരിക്കുകയായിരുന്നു.പിതാവിന്റെ സഹോദരൻ എന്ന നിലയിൽ പള്ളിവാസലി ലെ രാജേഷിന്റെ വാടക വീട്ടിലും മിക്കവാറും അരുൺ സന്ദർശിക്കാറുണ്ടായിരുന്നു.കൂടാതെ രേഷ്മയുടെ പിതാവിന്റെ തറവാടായ നീണ്ട പാറയിൽ അരുണിനൊടൊപ്പം രേഷ്മ താമസിക്കാറുണ്ടായിരുന്നു.പി തൃസഹോദരൻ എന്ന നിലയിൽ അരുണിനെ രേഷ്മയുടെ വീട്ടുകാർ സംശയിച്ചിരുന്നില്ല.