cpm

ശ്രീകാര്യം: ഒരു വിശ്വാസത്തിനും മതവിഭാഗത്തിനും എതിരല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്നും ഇന്നത്തെ യാഥാർത്ഥ്യമാണ് തങ്ങളുടെ വിശ്വാസമെന്നും സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സി.പി.ഐ. നേതാവ് ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്ര ജാഥയ്ക്ക് ശ്രീകാര്യം ജംഗ്ഷനിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയോടെ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പിണറായി സർക്കാർ കേരളത്തിൽ തുടർ ഭരണം ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ദേശീയ കൗൺസിൽ അംഗം പി. വസന്ത, കേരള കോൺഗ്രസ് എം.നേതാവ് തോമസ് ചാഴിക്കാടൻ എം.പി.,വി.ശിവൻകുട്ടി, മുൻ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.പി.ശങ്കരദാസ് ,കെ.ടി.ഡി.സി. ചെയർമാൻ വിജയകുമാർ, മുൻ മന്ത്രിയും ജനതാ ദൾ നേതാവുമായ വി.സുരേന്ദ്രൻ പിള്ള , വിവിധ കക്ഷി നേതാക്കളായ എം.എൻ. നായർ, സാബു ജോർജ് ,വർക്കല ദേവകുമാർ, മാത്യൂസ് ആലേഞ്ചേരി, എം.വി. മാണി, അബ്ദുൾ വഹാബ്, ജോർജ് അഗസ്റ്റിൻ, ശ്രീകാര്യം അനിൽ, കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.