
കൊച്ചി: എച്ച്.പിയുടെ പുതിയ പവലിയൻ പേഴ്സണൽ കമ്പ്യൂട്ടറുകൾ വിപണിയിലെത്തി. കടലിലും കടൽത്തീരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പ്ളാസ്‌റ്റിക്കുകൾ പുനരുപയോഗം ചെയ്‌തു നിർമ്മിച്ചതാണ് ഇവയെന്നത് സവിശേഷതയാണ്. എച്ച്.പിയുടെ ഇത്തരത്തിലുള്ള ആദ്യ നോട്ട്ബുക്ക് ശ്രേണിയുമാണിവ. എച്ച്.പി. പവലിയൻ 13, 14, 15 എന്നിവയാണ് പുത്തൻ മോഡലുകൾ.
ഇന്റൽ ഐറിസ് എക്‌സ് ഗ്രാഫിക്‌സുള്ള 11-ാം തലമുറ ഇന്റൽ കോർ പ്രൊസസറുകളാണ് ഇവയ്ക്കുള്ളത്. പവലിയൻ 13ന് 71,999 രൂപ മുതലും 14ന് 62,999 രൂപ മുതലും 15ന് 69,999 രൂപ മുതലുമാണ് വില. മൂന്നുവശത്തു നിന്നും എളുപ്പത്തിൽ തുറക്കാനാകുംവിധം ഹവർഗ്ളാസ് എഡ്‌ജുകളോടെയാണ് ലാപ്പ്ടോപ്പുകളുടെ നിർമ്മാണം.