
തിരുവനന്തപുരം; സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന 25 മത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ടക്കിരീടം. ഫൈനൽ ലീഗ് മത്സരങ്ങളിൽ മുഴുവൻ മത്സരങ്ങളും ജയിച്ചാണ് മലപ്പുറം ജേതാക്കളായത്. കൊവിഡ് പശ്ചാത്തലത്തിൽ നാല് സോണുകളിൽ വെച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുകളായ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, കോട്ടയം,മലപ്പുറം, ആലപ്പുഴ ടീമുകളും, പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ടീമുകളുമാണ് ഫൈനൽ ലീഗിൽ മത്സരിച്ചത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം രണ്ടാം സ്ഥാനവും, തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. ഫൈനൽ ലീഗിൽ മലപ്പുറം വയനാടിനെ (8-0), കോട്ടയം തിരുവനന്തപുരത്തെ (8-0), തിരുവനന്തപുരം വയനാടിനെ ( 21- 11), മലപ്പുറം കോട്ടയത്തെ ( 7-0), മലപ്പുറം തിരുവനന്തപുരത്തെ(10-0)ത്തിനുമാ
ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ രണ്ടാം സ്ഥാനവും, കോട്ടയം മൂന്നാം സ്ഥാനവും നേടി.
ആലപ്പുഴ കോട്ടയത്തെ (2-1), മലപ്പുറം കോഴിക്കോടിനെ (9-1), മലപ്പുറം കോട്ടയത്തെ (9-0), ആലപ്പുഴ കോഴിക്കോടിനെ (5-1) കോട്ടയം കോഴിക്കോടിനെ (6-4), മലപ്പുറം ആലപ്പുഴയെ (13- 1) നും തോൽപ്പിച്ചു.
വിജയികൾക്ക് സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. സ്പർജൻ കുമാർ ഐപിഎസ് സമ്മാനം വിതരണം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, ജില്ലാ സെക്രട്ടറി സുജിത് പ്രഭാകർ, സംസ്ഥാന ജോ. സെക്രട്ടറി ടെന്നിസൺ ജോസഫ്, മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ തുടങ്ങിയർ പങ്കെടുത്തു.
മാർച്ച് 1 ന് സീനിയർ പുരുഷ വിഭാഗത്തിൽ കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, ടീമുകളും, വനിതാ വിഭാഗത്തിൽ കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ടീമുകളും ഏറ്റുമുട്ടും.