ഇടുക്കി : സമഗ്രശിക്ഷ കേരള ഇടുക്കിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എലിമെന്ററി (ക്ലാസ് 6 മുതൽ 8 വരെ) 50% മാർക്കോടെ +2 അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത. സ്‌പെഷ്യൽ എഡ്യുക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമ സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം., സ്‌പെഷ്യൽ എഡ്യുക്കേറ്റർ സെക്കണ്ടറി (ക്ലാസ് 9 മുതൽ 12 വരെ) സ്‌പെഷ്യൽ എഡ്യുക്കേഷനിൽ ബി.എഡ്ഡ് അല്ലെങ്കിൽ ജനറൽ ബി.എഡ്ഡും സ്‌പെഷ്യൽ എഡ്യുക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമയോ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജനറൽ ബി.എഡ്ഡും സ്‌പെഷ്യൽ എഡ്യുക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
നിയമനത്തിനായുള്ള അഭിമുഖം ഫെബ്രുവരി 8 ന് രാവിലെ 10.30 ന് സമഗ്രശിക്ഷ ജില്ലാ ഓഫീസ് തൊടുപുഴയിൽ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ആയതിന്റെ പകർപ്പ്, ഐ.ഡി കാർഡ് എന്നിവ സഹിതം ഹാജരാണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 04862 226991