നെയ്യശ്ശേരി: നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ അഞ്ചു മുതൽ ഏഴു വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. നിക്കോളാസ് മൂലശേരിൽ, കൈക്കാരന്മാരായ തങ്കച്ചൻ കാക്കനാട്ട്, ജോർജ് പടിഞ്ഞാറേക്കൂറ്റ് എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായി രാവിലെ ആറിനും വൈകിട്ട് 4.30നും വിശുദ്ധ കുർബാനയും നൊവേനയും ആരംഭിച്ചു. തിങ്കളാഴ്ച ഫാ. തോമസ് മഞ്ഞക്കുന്നേൽ, ചൊവ്വാഴ്ച ഫാ. ജോസഫ് കപ്യാരുമലയിൽ, ബുധനാഴ്ച ഫാ. ജേക്കബ് റാത്തപ്പിള്ളിൽ, വ്യാഴാഴ്ച ഫാ. ഇമ്മാനുവൽ മുണ്ടയ്ക്കൽ എന്നിവർ വൈകിട്ട് വിശുദ്ധ കുർബാന അർപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് 4.15ന് കൊടിയേറ്റ്, 4.30ന് ഫാ. സിറിയക് കോടമുള്ളിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ശനിയാഴ്ച വൈകിട്ട് 4.30ന് ഫാ. ആന്റണി പുത്തൻകുളം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം. ഞായറാഴ്ച രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, പത്തിന് ഫാ. പോൾ അവിരപ്പാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് ടൗൺ പ്രദക്ഷിണം, ചെണ്ടമേളം.