കരിമണ്ണൂർ : മ ദനിയെ കാത്ത് ശംഖുമുഖം കടപ്പുറത്ത് മണിക്കൂറുകൾ കാത്തിരുന്ന പിണറായിയ്ക്ക് മുസ് ളിംലീഗ് ബന്ധത്തിലെ അവിശുദ്ധത ചൂണ്ടി കാട്ടാൻ എന്ത് അവകാശമാണെന്ന് യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് കമ്മറ്റി പ്രസിഡന്റ് മുകേഷ് മോഹനൻ ചോദിച്ചു. കരിമണ്ണൂരിൽ നടന്ന കോൺഗ്രസ്സ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു ജോൺ നെടിയ പാല, കെ.പി.സി.സി മൈനോറിറ്റീ ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ ഓർഡനേറ്റർ മനോജ് കോക്കാട്ട്, സിബി കുഴിക്കാട്ട് ,എം.പി വിജയനാഥൻ, റ്റി.വി മാത്യു, ജിജി അപ്രേം, മോബിൻ മാത്യു, ദിലീപ്, തുടങ്ങിയവർ സംസാരിച്ചു.