ഇടുക്കി:സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പതിനൊന്നം ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ടിൽ ഭിന്നശേഷി ജീവനക്കാരെ പാടെ അവഗണിച്ചിരിക്കുകയാണെന്ന് ഡിഫറെന്റ്‌ലി എബിൽഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി എ ഇ എ) ഭാരവാഹികൾ പറഞ്ഞു. ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ടു വന്നിരുന്ന നിലവിലെ കൺവെയൻസ് അലവൻസ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കുകൾ സഹിതം സംഘടന പല തവണ ശമ്പള കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടും നൂറ് രൂപയുടെ മാത്രം വർദ്ധന വരുത്തിയത് ഭിന്നശേഷി ജീവനക്കാരോട് കമ്മീഷൻ യാതൊരു നീതിയും പുലർത്തിയില്ലായെന്നുള്ളത് വ്യക്തമാക്കുന്നു. ഭിന്നശേഷി ജീവനക്കാരുടെ സ്‌പെഷ്യൽ ക്യാഷ്വൽ ലീവ് വർദ്ധിപ്പിക്കണമെന്ന അവശ്യവും നിരകരിക്കപ്പെട്ടു. സൂപ്പർ നുമററി തസ്തികയിൽ തുടരുന്ന ഭിന്നശേഷി ജീവനക്കാരെ പറ്റി മൗനം അവലംബിക്കുന്നതും പ്രതിഷേധാർഹമാണ്. അവഗണയ്‌ക്കെതിരെ സർക്കാർ തലത്തിൽ പരാതി ഉന്നയിക്കാനും അതിനു ശേഷം ഇതിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.