തൊടുപുഴ:തൊടുപുഴ ജയറാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ ഓണ് ലൈനായി ആഘോഷിച്ചു.വിദ്യാഭ്യാസ കൗൺസിലർ സി.മോനിക്ക പൈബിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.തൊടുപുഴ മുൻസിപ്പൽ കൗൺസിലർ പ്രൊഫ.ജെസ്സി ആന്റണി യോഗം ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ സി.ഡോ.ആനിസ് വെച്ചൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ലക്ഷ്മി എസ്.സ്വാഗതവും വിദ്യാർഥി പ്രതിനിധി ക്ലമന്റ് സോണി നന്ദിയും അർപ്പിച്ചു.