ഇടുക്കി : ചെറുതോണിയിൽ കരാർഭവൻ ബിൽഡിംഗിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസ്, പൈനാവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ വീഡിയോ കോൺഫറൻസിലുടെ നിർവഹിക്കും. റോഷി ആഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിസന്റ് ജിജി. കെ. ഫിലിപ്പ്, ജില്ലാ സപ്ലൈ ആഫീസർ എന്നിവർ പങ്കെടുക്കും.